പൈക്ക
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കൊണ്ടുനടക്കുന്ന സ്വഭാവം തന്നെയാണ് ڇപൈക്കڈ. എന്നുവെച്ചാല്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ തിന്നുന്ന സ്വഭാവം. വിരല്‍ കുടിക്കുക, നഖം കടിക്കുക, നുണപറയുക, മോഷ്ടിക്കുക ഇവയില്‍ നിന്നും ഒരുപടി മുകളിലാണ് പൈക്ക. തീര്‍ത്തും രോഗാവസ്ഥ എന്നുതന്നെ പറയാം.
കളിമണ്ണ്, പ്ലാസ്റ്റര്‍, ടൂത്ത്പേസ്റ്റ്, മുടി, പേപ്പര്‍, സ്ലൈറ്റ് പെന്‍സില്‍, ടാല്‍ക്കം പൗഡര്‍ തുടങ്ങി മനുഷ്യനു ഭക്ഷ്യയോഗ്യമല്ലാത്ത വസുതക്കള്‍ തുടര്‍ച്ചയായി ഭക്ഷിക്കുന്ന വരാണ് څപൈക്കچ വിഭാഗത്തില്‍പെടുന്നത്. ഒരു വയസ്സിനും ആറു വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് ഈദുശ്ശീലം സാധാരണയായി കാണപ്പെടുക. സാധാരണ ബുദ്ധി ഉറക്കാത്ത ശൈശവഘട്ടത്തില്‍ കുട്ടികള്‍ കൈയില്‍ കിട്ടുന്നതെന്തും വായിലേക്ക് കൊണ്ടുപോകും. അവ ഭക്ഷിച്ചുവെന്നും വരാം. പക്ഷെ ഇവിടെ ഒന്നര വയസ്സിന് ശേഷവും കുട്ടികള്‍ ഇത്തരം സാധനങ്ങള്‍ ഭക്ഷിക്കുന്നുവെങ്കില്‍ അസ്വഭാവികമായി തന്നെ കാണണം. കുട്ടികള്‍ വളര്‍ന്നു വരുന്നതോടെ ഈ സ്വഭാവങ്ങള്‍ അപ്രത്യക്ഷമാവുകയാണ് പതിവ്. പതിവ് തെറ്റിച്ചുകൊണ്ട് 2 മുതല്‍ 25 വയസ്സുവരെയുള്ള യുവതിയുവാക്കളും ഇത്തരം ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ കഴിക്കുന്നു. ഇതില്‍ ചിലര്‍ പാത്തും പതുങ്ങിയും കഴിക്കും. മറ്റുചിലര്‍ അമ്യത് എന്നപോലെ ആസ്വാദിച്ച് കഴിക്കുകയും ചെയ്യുന്നു. ഇതില്‍90% വിവിധതരം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവ രാണ്.
ജീവിതത്തിന്റെ ഏതോഘട്ടത്തില് ഏതോ പ്രതിസന്ധിനേരിടുമ്പോള്‍ കൂടെ കൂടിയതായിരിക്കും ഈ ശീലം. തുടര്‍ന്നു നിര്‍ത്താന്‍ പറ്റാത്തതരം ദുശ്ശീലമായി തീരുകയും ചെയ്യുന്നു. ഇതിന്റെ പുറകില്‍ മോശമില്ലാത്ത അളവിലുള്ള ഒബ്സെഷന്, കംപല്‍ഷന്‍ എന്ന തകരാറുകളും പ്രവര്‍ത്തിച്ച് വരുന്നത് സാധാരണ ആരും തിരിച്ചറിയുന്നില്ല. മുതിന്നവരായാലും മിക്കവാറും ഒരു പെരുമാറ്റദൂഷ്യമായോ, ചെറുപ്രായത്തിലെ ദുശ്ശീലമായോ ഗൗനിക്കാറാണ് പതിവ്.
കുഞ്ഞുനാള് മുതല്‍ അനുഭവിച്ചുവരുന്ന ആന്തരീകമായ സംഘര്‍ഷത്തിന്റെയും ഉത്ക്കണ്ഠയുടെയും പ്രകടനമാണിത്. മാതാപിതാക്കളില്‍ നിന്നുള്ള നിരാകരണം, പക്ഷപാതം, വിരഹം, കര്‍ക്കശമായ അച്ചടക്കം, ശാരീരിക-മാനസിക-ലൈംഗീക പീഡനം, പരീക്ഷാഭയം, അമിതമായ ഭയാശങ്കകള്‍, മാതാപിതാക്കള്‍ക്കിടയിലുള്ള കലഹം, കൂട്ടുകാര്‍ക്കിടയിലുള്ള അമിതമായ മത്സരം, വിരസത, ഏകാന്തത തുടങ്ങി നിരവധി കാരണങ്ങള്‍ പൈക്ക തകരാറിന് പ്രേരകഘടകങ്ങളാകാം.
ദുശീലത്തിന്റെ പ്രേരകഘടകങ്ങളെ കണ്ടെത്തുക എന്നത് അതീവ ശ്രമകരമായ ജോലിയാണ്. രോഗി അനുഭവിക്കുന്ന മാനസികസംഘര്‍ഷ ലഘൂകരണം, പെരുമാറ്റ നവീകരണ ചികിത്സ എന്നിവയോടൊപ്പം മരുന്നും നല്‍കേണ്ടി വരാവുന്ന അവസ്ഥകളും ഉണ്ട്.
© Copyright 2020. All Rights Reserved.